2008 സെപ്റ്റംബർ 10, ബുധനാഴ്‌ച

തൊട്ടില്‍ തികയാതെ വന്നപ്പോള്‍

കിടക്കതന്നെ നല്‍കി

കിടക്കയും കവിഞ്ഞപ്പോള്‍

അടുക്കള

പുറത്തുവിട്ടുനോക്കി,

അന്തിക്കുമുന്‍പെത്തണം-

കല്‍പനയില്‍ കാലമിരുണ്ടു,

അടുക്കള തികയാതെയായി.

അങ്ങാടിയിലെ

തട്ടിമുഹമ്മദാണു പറഞ്ഞത്‌,

പുരനിറഞ്ഞെങ്കില്‍

‍പുതിയൊരു വീട്ടിലാക്കാമെന്ന്

പുതിയ വീടുനല്‍കിയിട്ടും

മുതുകത്തെ പാടുമായുന്നില്ല

പഴയവീടുനിറച്ചുമിപ്പോള്‍

പടിയിറക്കിയ പെണ്ണിന്റെ

നിറയാത്ത അടുക്കളെയെപ്പറ്റിയാണ്‍പരിഭവം.

2 അഭിപ്രായങ്ങൾ:

rahman പറഞ്ഞു...

ഞാനെന്ത്‌ അഭിപ്രായം പറയാനാ... നിങ്ങളായി... നിങ്ങളുടെ പാടായി...
വൈകിയാണെങ്കിലും ബൂലോഗത്തേക്കു കയറിയതില്‍ അഭിനന്ദനങ്ങള്‍....

അജ്ഞാതന്‍ പറഞ്ഞു...

parathikalkum paadukalkum aruthiyilengil veetile kannadi koodil eduthu vakkanam...veruthe kashtapeduthathe