തൊട്ടില് തികയാതെ വന്നപ്പോള്‍
കിടക്കതന്നെ നല്കി
കിടക്കയും കവിഞ്ഞപ്പോള്‍
അടുക്കള
പുറത്തുവിട്ടുനോക്കി,
അന്തിക്കുമുന്പെത്തണം-
കല്പനയില് കാലമിരുണ്ടു,
അടുക്കള തികയാതെയായി.
അങ്ങാടിയിലെ
തട്ടിമുഹമ്മദാണു പറഞ്ഞത്,
പുരനിറഞ്ഞെങ്കില്
പുതിയൊരു വീട്ടിലാക്കാമെന്ന്
പുതിയ വീടുനല്കിയിട്ടും
മുതുകത്തെ പാടുമായുന്നില്ല
പഴയവീടുനിറച്ചുമിപ്പോള്
പടിയിറക്കിയ പെണ്ണിന്റെ
നിറയാത്ത അടുക്കളെയെപ്പറ്റിയാണ്പരിഭവം.

2 അഭിപ്രായങ്ങൾ:
ഞാനെന്ത് അഭിപ്രായം പറയാനാ... നിങ്ങളായി... നിങ്ങളുടെ പാടായി...
വൈകിയാണെങ്കിലും ബൂലോഗത്തേക്കു കയറിയതില്‍ അഭിനന്ദനങ്ങള്‍....
parathikalkum paadukalkum aruthiyilengil veetile kannadi koodil eduthu vakkanam...veruthe kashtapeduthathe
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ