മൈലാഞ്ചിയിലകള്‍
നീട്ടിയരച്ച്
കൈകളിലിടണമെന്നായിരുന്നു
കഴിഞ്ഞപെരുന്നാളിന്
അവളുടെ വാശി
പെരുന്നാള്‍രാവിന്
മടിയിലിരുത്തി
മൈലാഞ്ചിയിട്ടുകഴിയുമ്പോഴേക്കും
അവളുറങ്ങി
ഇത്തവണത്തെ
പെരുന്നാളാവുമ്പോഴേക്കും
മൈലാഞ്ചി തളിര്‍ത്തുവന്നിട്ടുണ്ട്,
അവളുടെ
കുഞ്ഞിക്കൈകളില്‍
നിറയെയിട്ടാലും
ബാക്കിയാവുന്നത്രയും
മൈലാഞ്ചിക്കൊമ്പുകള്തേടി
നടക്കുന്നതിന്നിടയിലാണ്
മൈലാഞ്ചിച്ചോരയില്
കുഞ്ഞിക്കാലുകള്‍ കുതിര്‍ന്നത്
ഇപ്പോള്‍
കൈകളില്‍മാത്രമല്ല
മൈലാഞ്ചിച്ചെടികള്‍ക്കു
നടുവിലാണവള്‍
2008 സെപ്റ്റംബർ 25, വ്യാഴാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

3 അഭിപ്രായങ്ങൾ:
ഇപ്പോള്‍
കൈകളില്‍മാത്രമല്ല
മൈലാഞ്ചിച്ചെടികള്‍ക്കു
നടുവിലാണവള്‍
റഫീക്ക് മതി,
നോമ്പു നോറ്റു കിട്ടിയ പെരുന്നളിന്
ഇതു ഞാന്‍ നിന്റെ കൈനീട്ടമായെടുത്തോട്ടെ
കൊള്ളാം നല്ല കവിതകള്‍. ഭാവിയുണ്ട്
അമ്മിക്കല്ല്് മൈലാഞ്ചിയുടെ ചോര നല്കുന്ന
ഓര്‍മ്മകളാണ് വിളമ്പിയത്
പുതിയ ട്രെന്റ് മനുഷ്യ ചോരയാണ്.
നല്ല മനുഷ്യ ചോരക്കായി കാത്തിരിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ