1
കുതറി മാറിയും
ചീഞ്ഞുനാറിയും
വഴിനീളെ
സ്വപ്നങ്ങളുണ്ട്,പ്രണയങ്ങളും.
2
ഏറുമാടങ്ങളില്‍
പൂവില്ല, ചെടികളൂം
ദീര്‍ഘനിശ്വാസതിണ്റ്റെ
മിടിപ്പുകള്‍ മാത്രം
3
ഇവിടെയീപാത്രത്തി-
ലൊരുവറ്റുമാത്രം
അതെനിക്കെനിക്കെന്നു
വാശിപിടിക്കാനാളില്ലയെങ്കി-
ലെന്തു രുചി, എന്തു മധുരം?
ഒറ്റയാം വറ്റിലൊട്ടുമേ
ഉപ്പില്ല
രുചിയുമില്ലാര്‍ക്കുവേണം!
4
കാട്
എന്തൊക്കെ സഹിക്കണം
മദമിളകിയ ആനകള്‍
വിഷം ചീറ്റുന്ന പാമ്പുകള്‍
കൂര്‍ത്ത പല്ലുള്ള,
പേ പിടിച്ച മൃഗങ്ങള്‍
ഉരുള്‍പൊട്ടല്‍.....
കാട്
എണ്റ്റെ അമ്മയാണ്‍
ശരിയല്ല,
കാട് അമ്മയാണ്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ