2008 നവംബർ 5, ബുധനാഴ്‌ച

അകല്‍ച്ച

ശവത്തിന്റെമുഖം മൂടുന്നപോലെ
ബന്ധങ്ങള്‍ക്ക്‌
കാഴ്ചകളെ നല്‍കാതിരിക്കാമെന്ന്
നീയാണെന്നെ പഠിപ്പിച്ചത്‌

സ്കൂളിലേക്കുള്ള വഴിയില്‍
പറിച്ചെടുത്ത്‌ ബാഗിലിടുന്ന
മഷിത്തണ്ടുപോലെയാണ്‍ബന്ധങ്ങളെന്നും
നീയാണെന്നെ പഠിപ്പിച്ചത്‌

അരികത്തുനിന്ന്
എത്രയോപേ
ര്‍കൊഞ്ഞനംകുത്തിയിട്ടും
തൊട്ടാവാടികള്‍ ചുണ്ടുപൂട്ടാറില്ലെന്ന്
എന്റെ ആദ്യപാഠം

കൊളുത്തുപൊട്ടുന്ന
മതില്‍പ്പച്ചയും
പിരിഞ്ഞകലുന്ന
ചെറുവിരലുകളും
പുതിയ പാഠത്തിന്റെ നോവ്‌

ചിതല്‍പ്പുറ്റു കവര്‍ന്ന
മരത്തടികണക്കെ
സ്വയമറിയാതെ അടര്‍ന്ന്
വഴുതിവഴുതിപ്പോവുന്നതായിരുന്നു
സുഖമുള്ള വേദന.

3 അഭിപ്രായങ്ങൾ:

indu...verutheee പറഞ്ഞു...

ithraume eth vare padicholluuuuuuu...enium ethrayo baki kidakunnuuuuu...athoke ethupole varikalakan patathe vannaloooooo...enth cheummmm

അപർണ പറഞ്ഞു...

feels like de javu...njaan ezhuthaathe poya varikal.... :):)

congrats......nice lines....

kuruvi പറഞ്ഞു...

നിങ്ങളെന്റെ മുന്നില്‍ വിടവുള്ളപല്ലുകളുമായി സുന്നരമായി ചിരിക്കുന്നപോലെ കുത്തൊഴുക്കില്‍ പെട്ട ഒരിലയുടെ വിശുദ്ധി.നിയോഗത്തിലേക്കുള്ള പ്രയാണം.ഒരോരുത്തരും ഓരോന്നു പഠിപ്പിക്കുന്നു.കൂടുതല്‍ അറിയുന്നവര്‍ കൂടുതല്‍. എനിക്ക്‌ കൊഞ്ഞനം കുത്താന്‍ തൊന്നുന്നു ചുണ്ടുകള്‍ തുറന്നു തന്നെയല്ലേ വിടവുള്ള പല്ലോടുകൂടി.